Quantcast

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: മനോഹരന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു

പൊലീസ് മർദനമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-28 12:25:23.0

Published:

28 March 2023 5:44 PM IST

Statement taken from Manoharans relatives
X

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച മനോഹരന്റെ ബന്ധുക്കളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മനോഹരന്റെ വീട്ടിലെത്തിയാണ് എ സി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. പൊലീസ് മർദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ മൊഴി നൽകി.

കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞു വീണ് മരിച്ചത് വലിയ വിവാദമായിരുന്നു. വിവാദത്തിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.

മനോഹരന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് മർദിച്ചതാണ് മരണകാരണമെന്നും ബന്ധുക്കൾ മൊഴി നൽകി. വരും ദിവസങ്ങളിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നേരത്തെ, സംഭവത്തിന് പിന്നാലെ എസ്.ഐ ജിമ്മി ജോസിനെ പൊലീസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരുടെയടക്കം ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ നടക്കും. ഇതിന് ശേഷമാവും ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോർട്ട് കൈമാറുക.


TAGS :

Next Story