Quantcast

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

MediaOne Logo

Web Desk

  • Updated:

    2024-04-02 16:21:32.0

Published:

2 April 2024 3:17 PM GMT

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
X

തൃശൂർ: തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇയും എറണാകുളം സ്വദേശിയുമായ കെ വിനോദാണ് മരിച്ചത്. തൃശൂർ വെളപ്പായയിൽ വെച്ചാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ​ കാരണം.പ്രതിയായ ഒഡീഷ സ്വദേശിയായ രജനീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എറണാകുളം- പട്ന എക്സപ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. സ്‍ലീപ്പർ കോച്ചായ എസ് 11 ലായിരുന്നു ടിക്കറ്റില്ലാതെ രജനീകാന്ത് യാത്ര ചെയ്തത്. ഇത് ​ചോദ്യം ചെയ്ത വിനോദുമായി രജനീകാന്ത് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.

വാതിലിനടുത്ത് നിന്ന് സംസാരിക്കുന്നതിനിടയിൽ വിനോദിനെ രജനീകാന്ത് മർദ്ദിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ച് വീണ വിനോദിന്റെ തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story