Quantcast

ഒരു മുന്നണിക്കും പിന്തുണയില്ല; തൃക്കാക്കരയിൽ നിലപാട് പ്രഖ്യാപിച്ച് ട്വൻറി 20

ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറിയെന്നും സാബു എം. ജേക്കബ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-05-22 10:05:03.0

Published:

22 May 2022 9:49 AM GMT

ഒരു മുന്നണിക്കും പിന്തുണയില്ല; തൃക്കാക്കരയിൽ നിലപാട് പ്രഖ്യാപിച്ച് ട്വൻറി 20
X

എറണാകുളം: തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പുന്തുണയില്ലെന്ന് ട്വന്റി 20- ആം ആദ്മി പാര്‍ട്ടി സഖ്യം. ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറി. അണികൾ രാഷ്ട്രീയ പ്രബുദ്ധതയോടെ വോട്ട് ചെയ്യണമെന്നും നിലപാട് പ്രഖ്യാപിച്ച്കൊണ്ട് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

മൂന്ന് മുന്നണികൾക്കും വോട്ടില്ല എന്നാണ് നിലപാട്. ഒരു മുന്നണിക്കും ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. നിലവിലെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദങ്ങൾക്കും വഴങ്ങരുത്. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.

ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. 2021 ലഭിച്ചതിനേക്കാള്‍ വോട്ട് സഖ്യത്തിന് ലഭിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നവർ തെരഞ്ഞെടുക്കപ്പെടട്ടേ. മനസാക്ഷി വോട്ട്, സമദൂര വോട്ട് എന്ന് പറഞ്ഞിട്ടില്ല, തീരുമാനം ജനങ്ങൾക്ക് വിടുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

കഴിഞ്ഞ തവണ ട്വന്റി 20ക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും, ജോ ജോസഫും, എ.എന്‍ രാധാക്യഷ്ണനും. സാബു എം. ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ കഴിഞ്ഞ ദിവസവും സാബു എം. ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ജീവിച്ചിരുന്ന കാലത്ത് ട്വന്റി 20യുടെ കടുത്ത വിമര്‍ശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നല്‍കാന്‍ തീരുമാനിക്കില്ലെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സാബു എം. ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകള്‍ കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശ്വാസം.

TAGS :

Next Story