Quantcast

വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ ചന്ദനമരം മുറിച്ചുകടത്തിയ രണ്ടുപേര്‍ പിടിയില്‍

കമ്പളക്കാട് സ്വദേശികളായ ബാലന്‍, മോഹനന്‍ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് കലക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മുറിച്ച സംഭവത്തിന് പിന്നിലും ഇവരാണെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    2 Sept 2021 11:02 AM IST

വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ ചന്ദനമരം മുറിച്ചുകടത്തിയ രണ്ടുപേര്‍ പിടിയില്‍
X

വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ വരദൂര്‍ മാരിയമ്മന്‍ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കമ്പളക്കാട് സ്വദേശികളായ ബാലന്‍, മോഹനന്‍ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

വയനാട് കലക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മുറിച്ച സംഭവത്തിന് പിന്നിലും ഇവരാണെന്നാണ് സൂചന. കൂടുതല്‍ ചോദ്യംചെയ്യലിനായി കല്‍പ്പറ്റ സി ഐ യുടെ നേതൃത്വത്തിലുള്ള ഇവരെ കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ മാസം 20നാണ് ക്ഷേത്ര ഉടമസ്ഥതയിലുള്ള ചന്ദന മരം പ്രതികള്‍ മുറിച്ചു കടത്തിയത്. സമീപത്തെ മുസ്‌ലിം പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

TAGS :

Next Story