Quantcast

കോഴിക്കോട് സ്കൂളിലെ മോഷണക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    23 Sept 2024 10:58 PM IST

two arrested for theft in school kozhikode
X

കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ മോഷണക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. ബേപ്പൂർ സ്വദേശി ആഷിക്, ചേലേമ്പ്ര സ്വദേശി നുബിൻ അശോക് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനു ശേഷം മുംബൈയിലേക്ക് കടന്ന പ്രതികൾ തിരികെ കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

നല്ലളം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെയും ഫറൂഖ് എസിപിയുടേയും നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മോഷ്ടിക്കപ്പെട്ട ആറ് മൊബൈല്‍ ഫോണുകള്‍, ഒമ്പത് ലാപ്ടോപ്പുകള്‍, ഒരു ഡിഎസ്എൽആർ കാമറ എന്നിവ കണ്ടെടുത്തു. കേസിൽ ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുഷ്താഖിനെ നേരത്തെ പിടികൂടിയിരുന്നു.



TAGS :

Next Story