ഇടുക്കിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്
ഒരാളുടെ പരിക്ക് ഗുരുതരം
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. മഞ്ചുമല സ്വദേശി സഞ്ചിനി, വള്ളക്കടവ് സ്വദേശി നിഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറ് മണിയോടെയാണ് കുട്ടികളെ തെരുവ് നായ ആക്രമിച്ചത്. മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷനിലെ റോഡ് അരികിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂന്ന് വയസുകാരിയായ സഞ്ചിനിക്ക് തെരുവ് നായയുടെ കടിയേറ്റത്. മുഖത്താണ് കടിയേറ്റത്. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് അഞ്ചു വയസുകാരി നിഹക്കും പരിക്കേറ്റു. തുടർന്ന് ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
പരിക്ക് ഗുരുതരമായതിനാൽ സഞ്ചിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Adjust Story Font
16

