Quantcast

നെടുമ്പാശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരന്‍റെ അപകട മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ എടുക്കും

MediaOne Logo

Web Desk

  • Updated:

    2025-05-15 09:40:46.0

Published:

15 May 2025 2:23 PM IST

നെടുമ്പാശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരന്‍റെ അപകട മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
X

കൊച്ചി: നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കൊലപാതക കേസിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിനയകുമാർ, മോഹൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ എടുക്കും.

ഹോട്ടൽ ജീവനക്കാരനായ ഐവാൻ ജിജോയെ മനഃപൂര്‍വം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്.ഇരുവരും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.



TAGS :

Next Story