തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി | Kerala Budget 2025 |
'കേരളത്തിൽ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കും'

തിരുവനന്തപുരം: തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
'കേരളത്തിൽ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കും. പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും ഇതിനായി രണ്ട് കോടി വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
വന്യ ജീവി ആക്രമണം തടയാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നൽകും. ഇതിനായി 50 കോടി അധികം അനുവദിച്ചു. ആര്‍ആര്‍ടികളുടെ എണ്ണം 28 ആയി ഉയർത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

