Quantcast

പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഒഴിഞ്ഞുകിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    26 Sept 2023 7:31 PM IST

Two dead bodies were found buried in Palakkad
X

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് രണ്ട് യുവാക്കളെ കാണാതായിരുന്നു. ഇവരുടെ മൃതദേഹമാണോ ഇതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

വയലിൽ പുല്ലിലൂടെ ആളെ വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് രണ്ട് യുവാക്കളെ കാണാതായത്. കൊട്ടേക്കാട്, കുരുടിക്കാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് കാണാതായത്.

TAGS :

Next Story