Quantcast

പമ്പാനദിയിൽ ഒഴുക്കിൽപെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കാണാതായ എബിനായി തിരച്ചിൽ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    18 Feb 2023 1:42 PM GMT

പമ്പാനദിയിൽ ഒഴുക്കിൽപെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
X

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ ( 18 ) സഹോദരൻ മെഫിൻ ( 15 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്.

മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്.

TAGS :

Next Story