Quantcast

എറണാകുളം ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി

കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളാണിവർ

MediaOne Logo

Web Desk

  • Published:

    2 Jun 2025 2:42 PM IST

എറണാകുളം ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി
X

കൊച്ചി: എറണാകുളം ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി. യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളാണിവർ. ഉച്ചയ്ക്ക് 12.30- ോടെയാണിവർ അപകടത്തിൽപ്പെടുന്നത്. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികൾ കരയിലേക്ക് കേറാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല. തുടർന്നാണ് അപകടം നടന്നത്.

ഫയർഫോഴ്സിൻ്റെയും കോസ്റ്റൽ പൊലീസിന്റെയും നേൃത്വത്തിൽ പരിശോധന തുടർന്ന് വരികയാണ്.

TAGS :

Next Story