Quantcast

ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; കുട്ടികൾ തെറിച്ചുവീണു

ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന് രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീണു.

MediaOne Logo

Web Desk

  • Published:

    13 Feb 2023 7:54 AM GMT

ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്; കുട്ടികൾ തെറിച്ചുവീണു
X

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കടയ്ക്കാവൂർ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് ബൈക്കിൽ ഇടിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത്.

​ഗുരുതരാവസ്ഥയിലുള്ള ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഐസിയുവിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകരുകയും രണ്ട് കുട്ടികൾ പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ല. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന വളവിലായിരുന്നു ദാരുണാപകടം.

TAGS :

Next Story