Quantcast

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ

മോൺ. ഡോ.കുറിയാക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും മോൺ. ഡോ.ജോൺ കുറ്റിയിൽ മേജർ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി

MediaOne Logo

Web Desk

  • Published:

    19 Sept 2025 6:42 PM IST

മലങ്കര കത്തോലിക്കാ സഭക്ക്‌ രണ്ട് പുതിയ മെത്രാന്മാർ
X

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകൾക്കായി യുകെയിലെ സഭാതല കോ ഓർഡിനേറ്റർ മോൺ. ഡോ.കുറിയാക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ചാൻസിലർ മോൺ. ഡോ.ജോൺ കുറ്റിയിൽ മേജർ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി.

നിയമന വാർത്തയുടെ പ്രസിദ്ധീകരണം റോമിലും തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നപ്പോൾ അടൂർ മാർ ഇവാനിയോസ് നഗറിൽ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാർഷികവും ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അൽമായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സുപ്രധാനമായ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

പ്രഖ്യാപനത്തിന് ശേഷം നിയുക്ത മെത്രാന്മാരെ മാർ ക്ലീമീസ് കാതോലിക്കാ ബാവ വിരലിൽ മോതിരം അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ.കുറിയാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് കുരിശുമാലയും അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ. ജോൺ കുറ്റിയിലിനെ മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷൻ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു.

വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജുവും, മദേഴ്സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നൽകി ആശംസകൾ അറിയിച്ചു. മെത്രാഭിഷേകം നവംബർ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.

TAGS :

Next Story