വളയത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷേഡ് തകർന്നു; രണ്ടുപേർ മരിച്ചു
പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്

കോഴിക്കോട്: വളയത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്നു വീണ് രണ്ടുപേർ മരിച്ചു. വിഷ്ണു, നവജിത്ത് എന്നീ തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന്റെ തേപ്പുപണി നടത്തുന്നവരുടെ മുകളിലേക്ക് സൺഷേഡ് വീഴുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ തന്നെ പരിക്കേറ്റ വിഷ്ണു മരിച്ചു. നവജിത്ത് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.
Next Story
Adjust Story Font
16

