Quantcast

വയനാട്ടില്‍ രണ്ട് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

ആക്രമണത്തിൽ വിദ്യാര്‍ഥിയുടെ മുഖത്തും തുടയിലും പരിക്കേറ്റു

MediaOne Logo

ijas

  • Updated:

    2022-09-10 13:45:53.0

Published:

10 Sep 2022 1:36 PM GMT

വയനാട്ടില്‍ രണ്ട് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു
X

വയനാട്: പടിഞ്ഞാറത്തറയില്‍ രണ്ട് പേര്‍ക്ക് നായയുടെ കടിയേറ്റു. തരിയോട് ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സുമിത്രയ്ക്കും തരിയോട് സ്വദേശി ബിജു തോമസിനുമാണ് കടിയേറ്റത്. ആക്രമണത്തിൽ വിദ്യാര്‍ഥിയുടെ മുഖത്തും തുടയിലും പരിക്കേറ്റു. പടിഞ്ഞാറത്തറ മാടത്തും പാറ ആദിവാസി കോളനിയിലെ സുരേഷ്-തങ്ക ദമ്പതികളുടെ മകളാണ് പരിക്കേറ്റ സുമിത്ര. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവരെ കൽപ്പറ്റ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story