ലഹരി കച്ചവടം നടത്തിയ രണ്ടുപൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെയാണ് നടപടി

തിരുവനന്തപുരം: ലഹരി കച്ചവടത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെയാണ് നടപടി.നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
നാർക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്.
Next Story
Adjust Story Font
16

