ചികിത്സയിലിരിക്കെ പ്രതി രക്ഷപ്പെട്ടു; കണ്ണൂരിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
പ്രതി ചികിത്സയിലിരിക്കെ കാവൽ നിന്ന പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യ വിലോപമുണ്ടായെന്ന കണ്ടെത്തലിലാണ് നടപടി

PHOTO/SPECIAL ARRANGEMENT
കണ്ണൂർ: ചികിത്സയിലിരിക്കെ പ്രതി രക്ഷപ്പെട്ടതിൽ കണ്ണൂരിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. തളിപ്പറമ്പ് ഡി.എച്ച്ക്യൂവിലെ ജിജിൻ, ഷിനിൽ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി.
ബാബുവിനെ ചികിത്സക്കുന്നതിനിടെ കാവലിരുന്നവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാർ. ഇവരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മോഷണക്കേസ് പ്രതി പരിയാരം മെഡിക്കൽ കോളജിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്റെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ കേസിൽ റിമാൻഡിലായ കൊല്ലം സ്വദേശി എ.ബാബു ആണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ നിന്ന് വ്യാഴാഴ്ച രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബാബു.
Next Story
Adjust Story Font
16

