Quantcast

നോട്ട്ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട്ട് രണ്ട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

നേരത്തെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Oct 2025 8:22 PM IST

നോട്ട്ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട്ട് രണ്ട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
X

Photo| MediaOne

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ സ്‌കൂളിൽ പലസ്തീൻ പതാക നോട്ടുബുക്കിൽ വരച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. കുഞ്ചത്തൂർ ജിഎച്ച്എസ്എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. രക്ഷിതാക്കൾ സ്കൂളിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റിത്. വിഷയത്തിൽ ഗൌരവമായ അന്വേഷണം വേണമെന്ന ആവിശ്യവുമായി SFI-MSF രം​ഗത്തെത്തി.

നേരത്തെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു. പിന്നീട് വിദ്യഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെടുകയും മൈം അതേ വേദിയിൽ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർക്ക് പിന്തുണയുമായി യുവമോർച്ച സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.


TAGS :

Next Story