ചെങ്ങന്നൂരിൽ ബാത്‌റൂമിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
20 ലിറ്റർ ശേഷിയുള്ള ബക്കറ്റിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്

representative image
ആലപ്പുഴ: ചെങ്ങന്നൂരിൽ ബക്കറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം.ജിൻസി -ടോം ദമ്പതികളുടെ മകൻ ആകസ്റ്റൻ പി തോമസ് ആണ് മരിച്ചത്.കുളിമുറിയിലെ 20 ലിറ്റർ ശേഷിയുള്ള ബക്കറ്റിലേക്ക് വീണാണ് മരണം.കുഞ്ഞിനെ മുറിയിലിരുത്തി അമ്മ അടുക്കളയിലേക്ക് പോയപ്പോഴാണ് അപകടം നടന്നത്.
മുറിയിലെ ബാത്റൂമിലേക്ക് ഇറങ്ങിപ്പോയ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ കളിക്കുകയും അതിനിടയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

