Quantcast

കാർത്തികപള്ളിയിൽ രണ്ട് വയസുകാരൻ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് മൊഴി നൽകിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    18 Oct 2026 4:24 PM IST

കാർത്തികപള്ളിയിൽ രണ്ട് വയസുകാരൻ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
X

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിൽ രണ്ട് വയസുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഗർഭിണിയായ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന രണ്ട് വയസുകാരനെ ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ യഥാർഥ മരണകാരണം വ്യക്തമല്ലാത്തതിനാൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം. അഞ്ച് മക്കളുള്ള കുടുംബത്തിന്റെ ദുരിതജീവിതം നേരത്തെയും പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ ഇടപെട്ട് കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നുവെങ്കിലും അവിടെ താമസിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് കുട്ടികൾ തിരികെപ്പോന്നു.

കുട്ടിയുടെ മൃതദേഹം നിലവിൽ അരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story