യു.പ്രതിഭക്ക് എക്സൈസിന്റെ കനിവ്; കഞ്ചാവ് കേസിൽ നിന്ന് മകൻ കനിവിനെ ഒഴിവാക്കും
അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റക്കാരൻ

തിരുവനന്തപുരം: കഞ്ചാവ് കേസിൽ നിന്ന് യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് റിപ്പോർട്ട്. പ്രതിഭയുടെ പരാതിയിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്.
കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്പോൾ കേസിൽ നിന്നും കനിവിനെ ഒഴിവാക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്.
മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ എംഎൽഎ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു.
മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും ആർ നാസർ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

