ഏക സിവിൽ കോഡ്: മുസ്‌ലിം സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിന് പരിക്കേൽപിക്കുമെന്ന് ജാമിഅ നദ്‌വിയ്യയുടെ വനിതാ സമ്മേളനം
രാജ്യത്തെ സ്ത്രീകളോട് ജനാധിപത്യത്തിന്റെ മറവിൽ കാണിക്കുന്ന ഏകാധിപത്യം അങ്ങേയറ്റം അപഹാസ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

എടവണ്ണ: ഉത്തരാഖണ്ഡിൽ പരീക്ഷിക്കുന്ന ഏകസിവിൽ കോഡ് മുസ്‌ലിം സ്ത്രീകളുടെ ഇദ്ദക്ക് പോലും തടസ്സം നിൽക്കുമ്പോൾ അത് എത്രമേൽ സ്വകാര്യത തകർക്കുന്നതാണെന്ന് വ്യക്തമാകുന്നുവെന്ന് എടവണ്ണ ജാമിഅ നദ്‌വിയ്യയുടെ വാർഷിക ദഅ്‌വ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം എം.ജിം.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എൻ. വി സുആദ ഉദ്ഘാനം ചെയ്തു. സ്ത്രീകളെ അറിയുന്ന ദൈവം നിശ്ചയിച്ച ഇസ്‌ലാമിക അനന്തരാവകാശ, വൈവാഹിക നിയമങ്ങളിൽ ജനാധിപത്യ സർക്കാർ കൈകടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കുന്നതാണ് ഉത്തരാഖണ്ഡിലെ പരീക്ഷണ ഏക സിവിൽ കോഡ്.
സ്ത്രീകളെ അങ്ങേയറ്റം അപഹസിക്കുന്ന നിയമമാണ് സ്ത്രീകളുടെ ഉന്നമനത്തിനെന്ന പേരിൽ നടപ്പാക്കുന്നത്. രാജ്യത്തെ സ്ത്രീകളോട് ജനാധിപത്യത്തിന്റെ മറവിൽ കാണിക്കുന്ന ഏകാധിപത്യം അങ്ങേയറ്റം അപഹാസ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ സുറുമി അധ്യക്ഷത വഹിച്ചു. എം. ജി. എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സക്കീന നജാത്തിയ്യ മിശ്കാത്ത് മാഗസിൻ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം യൂണിയൻ ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു. കലാപ്രതിഭകൾക്കുള്ള അവാർഡ് ദാനം വിമൻസ് അറബിക് കോളേജ് പ്രിൻസിപ്പാൾ അബ്ദുറഹിമാൻ ഫാറൂഖി, ശരീഅഃ കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദലി അൻസാരി എന്നിവർ നിർവഹിച്ചു. മിസിരിയ അബ്ദുറഹ്‌മാൻ, ബാസില പാലക്കാ പറമ്പിൽ, അനീസ റഷീദ്, ഉമ്മു കുൽസു, സാലിഹ സിദ്ധീഖ്, നിദ വി. പി തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനം നാളെ (ഞായർ) സമാപിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. എൻ. എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.
Adjust Story Font
16

