Quantcast

എൽഡിഎഫ് കോട്ടയിൽ വിജയക്കൊടി പാറിച്ച് ഹരിത നേതാവ്; ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം

എല്‍ഡിഎഫ് പതിറ്റാണ്ടുകളായി നിലനിര്‍ത്തിയ സീറ്റാണ് എംഎസ്എഫുകാരി പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-12-13 09:45:32.0

Published:

13 Dec 2025 2:24 PM IST

എൽഡിഎഫ് കോട്ടയിൽ വിജയക്കൊടി പാറിച്ച് ഹരിത നേതാവ്; ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം
X

കോഴിക്കോട്:കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാര്‍ഥിയായ എംഎസ്എഫ് ഹരിത നേതാവ് റീമ കുന്നുമ്മലാണ് വിജയിച്ചത്. എല്‍ഡിഎഫ് പതിറ്റാണ്ടുകളായി നിലനിര്‍ത്തിയ സീറ്റാണ് എംഎസ്എഫുകാരി പിടിച്ചെടുത്തത്. എംഎസ്എഫ് ഹരിത കോഴിക്കോട് ജില്ലാ സെക്രട്ടറിയായ 23കാരി റീമ നിയമവിദ്യാര്‍ഥിയാണ്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോര്‍പറേഷനുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. എൽഡിഎഫിന് കനത്ത തിരിച്ചടി. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്‍റെ തേരോട്ടമാണ്.


TAGS :

Next Story