അപേക്ഷയില്‍ പിഴവ്, കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി
മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥി എം.എ ഗ്രേസിയുടെയും പത്രികകളാണ് തള്ളിയത്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ രണ്ട് യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. അപേക്ഷയിലെ പിഴവിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. നേരത്തെ, ഈ രണ്ട് പഞ്ചായത്തിലും രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലായിരുന്നു.
മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥി എം.എ ഗ്രേസിയുടെയും പത്രികകളാണ് തള്ളിയത്. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. പത്രികയില്‍ ഇവര്‍ ചേര്‍ത്ത ഒപ്പ് വ്യാജമാണെന്ന് സൂക്ഷ്മപരിശോധനയില്‍ തെളിയുകയായിരുന്നു. ശ്രേയയുടെ പത്രിക തള്ളിയതോടെ മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഷീനയ്ക്ക് എതിരാളികളില്ലാതായിരുന്നു.
കണ്ണപുരം പഞ്ചായത്തിലെ ഗ്രേസി പത്രികയോടൊപ്പം സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതോടെ, ഈ വാര്‍ഡില്‍ മത്സരിക്കാനിരിക്കുന്ന പ്രേമ സുരേന്ദ്രന് എതിരാളികളില്ലാതായിരുന്നു.
നേരത്തെ, കണ്ണൂര്‍ ജില്ലയിലെ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായെന്നത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലുമാണ് എതിരില്ലാത്തത്. ആന്തൂര്‍ നഗരസഭയിലെ 19, രണ്ട് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. 19ാം വാര്‍ഡില്‍ കെ.പ്രേമരാജനും രണ്ടാം വാര്‍ഡില്‍ കെ.രജിതയ്ക്കും എതിരില്ല.
Adjust Story Font
16

