മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും പിടിച്ച് യുഡിഎഫ്; ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി
2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിൽ 3 പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണം

മലപ്പുറം: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ യുഡിഎഫിന് സമ്പൂർണ ആധിപത്യം. മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം. മണ്ഡലത്തിലെ 4 ജില്ലാ പഞ്ചായത്ത് സിവിഷനുകളും യുഡിഎഫിനൊപ്പം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചു.
2020ൽ മഞ്ചേശ്വരം മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിൽ 3 പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫ് ഭരണം. 8 ൽ 8 ഉം പിടിച്ചെടുത്താണ് ഇത്തവണ യുഡിഎഫ് ശക്തി പ്രകടിപ്പിച്ചത്. എൽഡിഎഫിൻ്റെ കുത്തകയായിരുന്ന പുത്തിഗെ പഞ്ചായത്തിലും ഇത്തവണ യുഡിഎഫ് മിന്നുന്ന വിജയം നേടി. 2 സീറ്റുണ്ടായിരുന്ന പുത്തിഗെയിൽ 9 സീറ്റ് നേടിയാണ് പഞ്ചായത്തിൽ ഭരണം ഉറപ്പിച്ചത്. 3 സീറ്റുണ്ടായിരുന്ന പൈവളിഗെയിൽ 11സീറ്റോടെ ഇത്തവണ അധികാരം നേടി. 4 സീറ്റുണ്ടായിരുന്ന വോർക്കാടിയിൽ 10 സീറ്റ് സ്വന്തമാക്കി. 4 സീറ്റുണ്ടായിരുന്ന മീഞ്ചയിൽ 9 വാർഡാണ് ലഭിച്ചത്. 8 വാർഡ് മാത്രം ഉണ്ടായിരുന്ന മഞ്ചേശ്വരത്ത് 13 സീറ്റ് ലഭിച്ചു. കുമ്പളയിൽ 10 ൽ നിന്ന് 15 ആയി വർധിപ്പിച്ചു. മംഗൽപാടിയിൽ 16 ൽ നിന്ന് 19 വാർഡുകളായി ഉയർത്തി.
6 ഡിവിഷനുകളായിരുന്നു 2020 ൽ മഞ്ചേശ്വരം ബ്ലോക്കിൽ ലഭിച്ചത്. ഇത് 11 ഡിവിഷനുകളായി വർധിപ്പിച്ച് മൂന്നിൽ 2 ഭൂരിപക്ഷത്തോടെ ബ്ലോക്ക് സ്വന്തമാക്കി. മണ്ഡലത്തിലെ 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇത്തവണ യുഡിഎഫിന് മിന്നുന്ന വിജയം നേടാനായി. ബിജിപിയുടെ സിറ്റിംഗ് സീറ്റായിരുന്ന പുത്തിഗെ ഡിവിഷനിൽ മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫ് ഇത്തവണ അട്ടിമറി വിജയമാണ് നേടിയത്.
Adjust Story Font
16

