Quantcast

വിജയം ഉറപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍; ആഹ്ലാദപ്രകടനം തുടങ്ങി

എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആഹ്ലാദ പ്രകടനം തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2022-06-03 03:36:47.0

Published:

3 Jun 2022 3:27 AM GMT

വിജയം ഉറപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍; ആഹ്ലാദപ്രകടനം തുടങ്ങി
X

തൃക്കാക്കരയില്‍ വോട്ടെടുപ്പ് രണ്ടാം റൗണ്ട് തുടങ്ങിയപ്പോള്‍ തന്നെ വിജയം ഉറപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആഹ്ലാദ പ്രകടനം തുടങ്ങി. മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. 4487 വോട്ടിനാണ് ഉമ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ ഉമയ്ക്കായിരുന്നു ലീഡ്. അത് ഇതുവരെ താഴെപ്പോയിട്ടില്ല. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇവിഎം രണ്ടാം റൗണ്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പി.ടി തോമസിന്‍റെ കഴിഞ്ഞ തവണത്തെ ലീഡാണ് ഉമ തോമസ് മറികടന്നിരിക്കുന്നത്. പി.ടിക്ക് ആദ്യ റൗണ്ടില്‍ 1258ന്‍റെ ലീഡാണ് ലഭിച്ചതെങ്കില്‍ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ ഉമ 2157 വോട്ടിന്‍റെ ലീഡാണ് നേടിയത്.

TAGS :

Next Story