Quantcast

വാതിലടച്ച് യുഡിഎഫ്:പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം

നേതാക്കളാരും പി വി അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    31 May 2025 4:06 PM IST

വാതിലടച്ച് യുഡിഎഫ്:പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം
X

നിലമ്പൂർ: പി.വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി വി അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനും ധാരണയായി.

പി.വി.അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി പിന്തുണയോടെ തന്നെ അൻവറിനെ പാർട്ടിയിലെത്തിക്കാൻ ശ്രമം നടത്തുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫുമായുള്ള ചർച്ചയിൽ വ്യക്തതയായിട്ടില്ലെന്നും എന്നാൽ നിലമ്പൂരിൽ മത്സരത്തിനില്ലെന്നും അൻവർ രാവിലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വ്യക്തതക്കായി കാത്തിരിക്കുകയാണെന്നായിരുന്നു അൻവർ പറഞ്ഞത്.

TAGS :

Next Story