Quantcast

കോട്ടയത്ത് യുഡിഎഫ് കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; കല്ലേറിൽ ഡിവൈഎസ്പിക്ക് പരിക്ക്

പ്രവർത്തകരെയെല്ലാം പൊലീസ് സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-06-25 13:44:48.0

Published:

25 Jun 2022 1:33 PM GMT

കോട്ടയത്ത് യുഡിഎഫ് കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; കല്ലേറിൽ ഡിവൈഎസ്പിക്ക് പരിക്ക്
X

കോട്ടയം: കോട്ടയത്ത് യുഡിഎഫ് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കലക്ട്രേറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു കൂട്ടം പ്രവർത്തകർ എസ്പി ഓഫീസിലേക്ക് അതിക്രമിച്ച് കയറാനുള്ള ശ്രമങ്ങൾ നടത്തുകയും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

പൊലീസും പ്രവർത്തകരും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. അതിനിടെ പൊലീസിനു നേരെയുണ്ടായ കല്ലേറിൽ ഡിവൈഎസ്പി സന്തോഷ് കുമാറിന് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. വലിയതോതിലുള്ള സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രവർത്തകരെയെല്ലാം സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയാണ്.

TAGS :

Next Story