Quantcast

യുഡിഎഫ് പ്രവേശനം: പി.വി അൻവറിന് മുന്നില്‍ ഉപാധി വെക്കാന്‍ കോണ്‍ഗ്രസ്

ഒറ്റയ്ക്ക് നിന്നുള്ള സഹകരണ പ്രഖ്യാപനവും സ്വീകാര്യമെന്ന് കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Updated:

    2025-04-22 02:12:15.0

Published:

22 April 2025 6:37 AM IST

Nilambur MLA PV Anvar ,UDF entry,PV Anvar  party,PV Anvar UDF,kerala,പിവി അന്‍വര്‍,യുഡിഎഫ് പ്രവേശനം,
X

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് പി.വി അൻവറിന് മുൻപിൽ ഉപാധികൾ വെക്കാന്‍ കോൺഗ്രസ്. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കണമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുക. ഒറ്റയ്ക്ക് നിന്നുള്ള സഹകരണ പ്രഖ്യാപനവും സ്വീകാര്യമാണെന്ന് അൻവറിനെ കോൺഗ്രസ് അറിയിക്കും.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനമെന്നതാണ് അൻവറിൻ്റ ആവശ്യം. പക്ഷേ, അത് തൃണമൂൽ കോൺഗ്രസ് എന്ന നിലയ്ക്ക് വേണ്ടതില്ലെന്നാണ് കോൺഗ്രസിലെ ആലോചനകൾ . ദേശീയ നേതൃത്വത്തിനുള്ള താൽപര്യ കുറവും ഇക്കാര്യത്തിൽ കോൺഗ്രസ് പി.വി അൻവറിനെ അറിയിക്കും. പകരം പുതിയ കേരള പാർട്ടി ഉണ്ടാാക്കി വന്നാൽ പ്രവേശനം ഉറപ്പ് നൽകാമെന്ന ഫോർമുല മുന്നോട്ട് വെയ്ക്കുന്ന കോൺഗ്രസിന് കൂടുതൽ താൽപര്യം അൻവർ പുറത്ത് നിന്ന് നിരുപാധിക പിന്തുണ നൽകുന്നതിനാണ്. അതിന് മറ്റൊരു ഗുണവും കോൺഗ്രസും യുഡിഎഫ് ഘടകകക്ഷികളും കാണുന്നുണ്ട്.

അൻവർ ഭാവിയിൽ എന്തെങ്കിലും തലവേദനകൾ സൃഷ്ടിച്ചാൽ എളുപ്പത്തിൽ നേരിടാൻ കഴിയും . നിരുപാധിക പിന്തുണയ്ക്ക് പകരമായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അൻവറിന് കൂടി താൽപര്യമുള്ള തവനൂർ, പട്ടാമ്പി സീറ്റുകളിൽ ചില ഉറപ്പുകൾ നൽകാനും കോൺഗ്രസ് നേതൃത്വം തയ്യാറാണ്. സതീശനും ചെന്നിത്തലയും നടത്തുന്ന ചർച്ചയിൽ കോൺഗ്രസ് ഫോർമുല മുന്നോട്ട് വെയ്ക്കും. ഇതിനെ ഒറ്റയടിക്ക് അൻവർ അംഗീകരിക്കില്ല. തുടർ ചർച്ചയിലൂടെ അൻവറിനെ ഒപ്പം നിർത്തി മുന്നോട്ട് പോകാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. അൻവറിൻ്റെ സമ്മർദത്തിന് ഒറ്റയടിക്ക് വഴങ്ങിയെന്ന വിമർശനങ്ങളും ഇതിലൂടെ മറി കടക്കാൻ കോൺഗ്രസിനാവും.


TAGS :

Next Story