Quantcast

'കടുവയെ ഉടന്‍ പിടികൂടണം, 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം'; തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ

വാളാട് പുതുശേരിയിലാണ് കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്. പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-12 13:42:23.0

Published:

12 Jan 2023 1:39 PM GMT

കടുവയെ ഉടന്‍ പിടികൂടണം, 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ
X

വയനാട്: വയനാട് തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. പ്രദേശത്ത് ഒരാളെ കടിച്ചുകൊന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. കുടാതെ മരണപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. വാളാട് പുതുശേരിയിലാണ് കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്. പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു തവണ പ്രദേശവാസികൾ കടുവയെ കണ്ടു. തുടർന്ന് അൽപ്പസമയത്തിനകം തന്നെ സാലു പള്ളിപ്പുറമെന്ന പ്രദേശവാസിയെ കടുവ ആക്രമിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ ഇദ്ദേഹം മരിച്ചു


TAGS :

Next Story