കെ റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് യു.ഡി.എഫ്

MediaOne Logo

Web Desk

  • Updated:

    2021-09-26 07:20:21.0

Published:

26 Sep 2021 5:52 AM GMT

കെ റെയിൽ  പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് യു.ഡി.എഫ്
X

കെ റെയിൽ സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് യു.ഡി.എഫ് . വിദഗ്ധരുമായി ചർച്ച നടത്തി ബദൽ പദ്ധതി കൊണ്ടുവരണമെന്ന് യു. ഡി.എഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു പദ്ധതിയെ UDF എതിർത്തു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും ഹസൻ പറഞ്ഞു. " ആ പദ്ധതിയെ ഞങ്ങൾ എതിർക്കുകയല്ല.ആ പദ്ധതി ഉപേക്ഷിച്ച് മറ്റൊരു പദ്ധതിക്ക് രൂപം നൽകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം." എം.എം ഹസൻ പറഞ്ഞു.

കെ.റെയിൽ പദ്ധതിയെ എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. എം.കെ മുനീർ അധ്യക്ഷനായി ഒരു യു.ഡി.എഫ് ഉപസമിതി വിഷയം പഠിക്കാൻ നിയോഗിക്കുകയും കേരളത്തിന്റെ പരിസ്ഥിതിയും സാമ്പത്തികാവസ്ഥയും പരിഗണിക്കുമ്പോൾ തികച്ചും അപ്രായോഗികമായ പദ്ധതിയാണെന്ന് ഉപസമിതി കണ്ടെത്തുകയും ചെയ്തു. വേഗതയുള്ള പാതക്ക് ബദൽ സംവിധാനങ്ങളാണ് വേണ്ടതെന്നാണ് യു.ഡി.എഫ് അഭിപ്രായം.

കെ റെയിൽ പദ്ധതിക്ക് ഡി പി ആർ പോലുമില്ലാതെ സ്ഥലമേറ്റെടുപ്പിന് ശ്രമം നടത്തുന്നതിന് പിന്നില് ദുരൂഹതയുണ്ടെന്ന് UDF ഉപസമിതി ചെയർമാൻ എം കെ മുനീർ പറഞ്ഞു. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം സർവകക്ഷിയോഗവും വിദഗ്ധരുടെ യോഗവും വിളിച്ചുചേർക്കണം. ഇരകളോടൊപ്പം ചേർന്ന് നിന്ന് യു.ഡി.എഫ് കെ റെയിലിനെ എതിർക്കുമെന്നും എം കെ മുനീർ മീഡിയണിനോട് പറഞ്ഞു


TAGS :

Next Story