Quantcast

കേരള കോണ്‍ഗ്രസ് എമ്മിലെ രാഷ്ട്രീയ വികാസങ്ങളിൽ കണ്ണുംനട്ട് യുഡിഎഫ്; സീറ്റ് വിഭജനം തിരക്കിട്ട് തീർക്കേണ്ടെന്ന് ധാരണ

ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലെത്താനുള്ള സാധ്യതയും നേതൃത്വം തള്ളികളയുന്നില്ല

MediaOne Logo

Web Desk

  • Updated:

    2026-02-15 04:11:08.0

Published:

15 Feb 2026 9:06 AM IST

കേരള കോണ്‍ഗ്രസ് എമ്മിലെ രാഷ്ട്രീയ വികാസങ്ങളിൽ കണ്ണുംനട്ട് യുഡിഎഫ്; സീറ്റ് വിഭജനം തിരക്കിട്ട് തീർക്കേണ്ടെന്ന് ധാരണ
X

കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിലെ രാഷ്ട്രീയ വികാസങ്ങള്‍ നിരീക്ഷിച്ച് യുഡിഎഫ്. പാർട്ടിയിലെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായേക്കുമെന്ന വിലയിരുത്തലിലാണ് മുന്നണി. ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലെത്താനുള്ള സാധ്യത നേതൃത്വം തള്ളികളയുന്നില്ല. സാഹചര്യം നിരീക്ഷിച്ച് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയാൽ മതിയെന്നും ധാരണയായി. സീറ്റ് വിഭജന ചർച്ച തിരക്കിട്ട് തീർക്കേണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം,ആർക്കും ഇളക്കാനാകാത്ത സഖ്യകക്ഷിയായി കേരള കോൺഗ്രസ് ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും എല്ലാവരും ചേർന്നതാണ് കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഉറച്ച ഘടകകക്ഷിയെന്നും ബിനോയ് വിശ്വം പറഞ്ഞു.


TAGS :

Next Story