Quantcast

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ്സ്

MediaOne Logo

Web Desk

  • Updated:

    2023-12-02 02:30:10.0

Published:

2 Dec 2023 1:57 AM GMT

udf kuttavicharana sadass
X

യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്

തിരുവനന്തപുരം: യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ്സ്. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേമത്ത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക. ആദ്യദിവസം 12 നിയോജക മണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സിൽ പങ്കെടുക്കും.



TAGS :

Next Story