കാരശ്ശേരിയിൽ യുഡിഎഫ് -എൽഡിഎഫ് സംഘർഷം
കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഘർഷം

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ യൂ ഡി എഫ് -എൽ ഡി എഫ് സംഘർഷം. കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടാണ് സംഘർഷം. യുഡിഎഫ് പ്രചരണ വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് പരാതി. യുഡിഎഫിന്റെ പ്രചരണ ബോർഡുകൾ ഇന്നലെ രാത്രി നശിപ്പിച്ചിരുന്നു.
സിപിഎം പ്രവർത്തകനെ മർദ്ദിക്കുകയായിരുന്നു എന്നും സംഘർഷം സൃഷ്ടിക്കാൻ പ്രചരണ ബോർഡുകൾ യുഡിഎഫ് സ്വയം നശിപ്പിക്കുകയായിരുന്നുവെന്നും എൽഡിഎഫ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
Next Story
Adjust Story Font
16

