Quantcast

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്

സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച്

MediaOne Logo

Web Desk

  • Updated:

    2021-12-18 03:46:30.0

Published:

18 Dec 2021 2:26 AM GMT

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്
X

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്. സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച്. സെക്രട്ടറിയേറ്റ് മാർച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ എറണാകുളത്ത് കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും. കെ റെയിലിനെതിരെ ശക്തമായ എതിർപ്പാണ് യുഡിഎഫ് ഉയർത്തുന്നത്.

കെ റെയിലിന്റെ നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ശശി തരൂർ ഒഴികെ 18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തിൽ ഒപ്പുവെച്ചത്. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തിൽ പറയുന്നു. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. അതേസമയം വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. അതിനാലാണ് അദ്ദേഹം നിവേദനത്തിൽ ഒപ്പിടാതിരുന്നത്.

UDF mass march against K Rail project today

TAGS :

Next Story