Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും

നിലവിലുള്ള കൊല്ലം സീറ്റ് ആർ.എസ്.പി നിലനിർത്തും.

MediaOne Logo

Web Desk

  • Published:

    30 Jan 2024 1:13 AM GMT

ലോക്സഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യു.ഡി.എഫ് ഉഭയകക്ഷി യോഗം ഇന്ന് പുനരാരംഭിക്കും. ആർ.എസ്.പിയുമായും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായാണ് ഇന്ന് ചർച്ച. നിയമസഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.

നിലവിലുള്ള കൊല്ലം സീറ്റ് ആർ.എസ്.പി നിലനിർത്തും. കൂടുതൽ സീറ്റ് ആവശ്യപ്പെടില്ലെന്നാണു വിവരം. നിലവിൽ സീറ്റുകൾ ഇല്ലാത്ത കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗമാവട്ടെ, സീറ്റ് ആവശ്യപ്പെടുകയുമില്ല. അതേസമയം ജേക്കബ് വിഭാഗത്തിന് മേൽക്കൈയുള്ള പിറവം അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിലുണ്ടാവും.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി നേരത്തെ ചർച്ച നടന്നിരുന്നു. അന്ന് നേരിട്ട് എത്താന്‍ കഴിയാതെ പോയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കെടുക്കും.

Summary: The UDF meeting ahead of the Lok Sabha polls to resume today

TAGS :

Next Story