Quantcast

'ചുവന്ന കൊടിയില്‍ പൊതിഞ്ഞ് കെട്ടി പിണറായിക്ക് പാഴ്സല്‍ അയക്കും'; കൊലവിളി മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

കെഎസ്‍യു നേതാവ് ബിതുല്‍ ബാലൻ്റെ വീട്ടിലേക്ക് ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം

MediaOne Logo

Web Desk

  • Published:

    27 Feb 2026 9:00 PM IST

UDF provocative slogans in vatakara protest
X

കോഴിക്കോട്: വടകര തോടന്നൂരില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം. 'ചുവന്ന കൊടിയില്‍ പൊതിഞ്ഞ് കെട്ടി പിണറായിക്ക് പാഴ്സല്‍ അയക്കും' എന്നായിരുന്നു മുദ്രാവാക്യം. കെഎസ്‍യു നേതാവ് ബിതുല്‍ ബാലന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

പ്രതിഷേധത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി. അതേസമയം, വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം.

ഇന്ന് പുലര്‍ച്ചെയാണ് കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വടകര തിരുവള്ളൂരിലെ വീടിനു നേരെ ബോംബേറുണ്ടായത്. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിതുല്‍ ബാലന്‍ റിമാന്‍ഡില്‍ ആണ്.


TAGS :

Next Story