പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താക്കുറിപ്പ്; യു.ഡി.എഫ് തൃശ്ശൂര്‍ ജില്ലാ കൺവീനറെ മാറ്റണമെന്ന് ശിപാര്‍ശ

ഇന്നു ചേര്‍ന്ന ജില്ലാ യു.ഡി.എഫ് യോഗമാണ് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-15 12:13:47.0

Published:

15 Sep 2021 12:13 PM GMT

പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താക്കുറിപ്പ്; യു.ഡി.എഫ് തൃശ്ശൂര്‍ ജില്ലാ കൺവീനറെ മാറ്റണമെന്ന് ശിപാര്‍ശ
X

പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താക്കുറിപ്പിറക്കിയ യു.ഡി.എഫ് തൃശ്ശൂര്‍ ജില്ല കൺവീനർ ഗിരിജനെ മാറ്റണമെന്ന് ശിപാർശ. ജില്ല യു.ഡി.എഫ് യോഗമാണ് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകിയത്. ബിഷപ്പിനെ യു.ഡി.എഫ് പിന്തുണച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നേതാക്കൾ വ്യക്തമാക്കി. ഗിരിജനെ മാറ്റി നിർത്തിയാണ് ഇന്ന് യോഗം ചേർന്നത്.

ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാലാ രൂപത ബിഷപ്പ് നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളെ പൂർണമായും പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയാണ് തൃശൂരിലെ യു.ഡി.എഫിൽ നിന്ന് വന്നത്. സദുദ്ദേശത്തോടെ ബിഷപ്പ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ പരാമര്‍ശം. ലവ് ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ ഗവണ്‍മെന്‍റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാഷിസ്റ്റ് ശക്തികൾ ദുരുപയോഗം ചെയ്‌തെന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവം വിവാദമായതോടെ യു.ഡി.എഫ് കൺവീനറുടെ നടപടിയെ ചോദ്യം ചെയ്ത് ഡി.സി.സി പ്രസിഡന്‍റ് രംഗത്തു വന്നു. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.എ ഗിരിജൻ ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്താക്കുറിപ്പിറക്കിയതാണെന്നായിരുന്നു ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരിന്‍റെ പ്രതികരണം.

TAGS :

Next Story