Quantcast

അനുസ്മരണ ചടങ്ങ് രാഷ്ട്രീയ പരിപാടിയല്ല; ഗവർണറെ ക്ഷണിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് യുഡിഎഫ്

പി.ടി മോഹനകൃഷ്‌ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-29 10:14:01.0

Published:

29 Dec 2023 3:35 PM IST

Arif Mohammed Khan
X

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് പിടി മോഹനകൃഷ്ണന്‍റെ അനുസ്മരണ ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍. അനുസ്മരണ ചടങ്ങ് രാഷ്ട്രീയ പരിപാടിയല്ല. ട്രസ്റ്റ് നടത്തുന്ന പരിപാടിയിലേക്കാണ് ഗവര്‍ണറെ ക്ഷണിച്ചത്. ഇതൊരു രാഷ്ട്രീയ വേദിയാക്കരുതെന്ന് അജയ് മോഹൻ പറഞ്ഞു.

മോഹന കൃഷ്ണന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി ബന്ധമുണ്ടായിരുന്ന ആളാണ്. അദ്ദേഹം സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ സിപിഎം ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ എന്തിനെന്നും അജയ് മോഹന്‍ ചോദിച്ചു.

പി.ടി മോഹനകൃഷ്‌ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആവശ്യപ്പെട്ടിരുന്നു. ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹാരിസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അജയ് മോഹൻ രംഗത്തെത്തിയത്.

TAGS :

Next Story