50 വർഷത്തെ എൽഡിഎഫ് കോട്ട തകർത്തു; ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്
18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ യുഡിഎഫ് വിജയിച്ചു

കോഴിക്കോട്: എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ വിജയിച്ചാണ് 50 വർഷത്തെ എൽഡിഎഫ് കോട്ട തകർത്ത് യുഡിഎഫ് ഭരണം പിടിച്ചത്. ആറു സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മൂന്നു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.
കോഴിക്കോട് കോർപറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 28 സീറ്റുകളിൽ ലീഡുമായി എൽഡിഎഫും 26 സീറ്റുകളിൽ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അഴിയൂർ പഞ്ചായത്തിൽ യുഡിഎഫ് - ആർഎംപി സഖ്യത്തിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.
Next Story
Adjust Story Font
16

