Quantcast

ആവിക്കൽ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം യു.ഡി.എഫ് ഏറ്റെടുക്കും

ഇന്ന് സമരസമിതി - യു.ഡി.എഫ് സംയുക്ത യോഗം

MediaOne Logo

Web Desk

  • Published:

    24 Jun 2022 1:10 AM GMT

ആവിക്കൽ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം യു.ഡി.എഫ് ഏറ്റെടുക്കും
X

കോഴിക്കോട്: ആവിക്കൽ തോട് മലിന ജല സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നു. ഇന്ന് സമരസമിതിയുടെയും യു.ഡി.എഫിന്റെയും സംയുക്ത യോഗം ചേരും. സർവേ നടപടികൾ ഇന്നും തുടരും.

കോഴിക്കോട് കോർപ്പറേഷനിലെ ജനവാസ മേഖലയായ ആവിക്കൽതോട് മലിന ജല സംസ്‌കരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വിഷയം നാട്ടുകാരുമായി ചർച്ച ചെയ്യാൻ കോർപ്പറേഷൻ അധികൃതർ തയാറാവുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവൻ എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കലക്ടർ തള്ളിയിരുന്നു. ഇതോടെയാണ് സംയുക്തയോഗം ചേർന്ന് സമരം ശക്തമാക്കാൻ സമരസമിതിയും യു.ഡി.എഫും തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് വിപുലമായ യോഗം ചേരും.

കോർപ്പറേഷനിലെ കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അഴിമതി മറക്കാനാണ് പ്ലാന്റിന്റെ സർവേ നടപടികൾ തിടുക്കത്തിൽ പുന:രാരംഭിച്ചതെന്നാണ് യുഡിഎഫ് ആരോപണം. പ്ലാന്റിന്റെ മണ്ണ് പരിശോധനയും സർവേ നടപടികളും ഇന്നും തുടരും. കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആവിക്കൽതോട് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

TAGS :

Next Story