Quantcast

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം; പ്രിയങ്ക ഗാന്ധി

നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Jun 2025 3:18 PM IST

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം; പ്രിയങ്ക ഗാന്ധി
X

Photo|Special Arrangement

മുക്കം: ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

TAGS :

Next Story