വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം.
83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച് സുധീർ വിജയിച്ചത്. വിഴിഞ്ഞം വാർഡിലും മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ യുഡിഎഫിന് നഗരസഭയിൽ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയിൽ യുഡിഎഫിനുണ്ടായിരുന്നത്.
ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്നു സുധീർഖാൻ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ.നൗഷാദായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സർവശക്തിപുരം ബിനുവായിരുന്നു ബിജെപി സ്ഥാനാർഥി.
തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച ബിജെപിക്ക് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ് കണക്കുകൂട്ടിയത്.
Adjust Story Font
16

