Quantcast

'തൃക്കാക്കരയിലെ വോട്ടറാണെങ്കിൽ വോട്ട് ചോദിക്കും'; ബി.ജെ.പിയുടെ വോട്ട് തേടിയെന്ന ആരോപണത്തിന് മറുപടിയുമായി ഉമാ തോമസ്

'സ്ഥാനാർഥിയെന്ന നിലക്ക് എല്ലാവരുടെയും വോട്ട് ആവശ്യമാണ്'

MediaOne Logo

Web Desk

  • Updated:

    2022-05-25 04:26:58.0

Published:

25 May 2022 4:07 AM GMT

തൃക്കാക്കരയിലെ വോട്ടറാണെങ്കിൽ വോട്ട് ചോദിക്കും;  ബി.ജെ.പിയുടെ വോട്ട് തേടിയെന്ന  ആരോപണത്തിന് മറുപടിയുമായി ഉമാ തോമസ്
X

തൃക്കാക്കര: ബിജെപിയുടെ വോട്ട് തേടിയെന്ന എൽഡിഎഫ് ആരോപണത്തിന് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. സ്ഥാനാർഥിയെന്ന നിലക്ക് എല്ലാവരുടെയും വോട്ട് ആവശ്യമാണ്. അത് ആരാണെന്ന് നോക്കാറില്ല. തൃക്കാക്കരയിലെ വോട്ടറാണെങ്കിൽ വോട്ട് ചോദിക്കുമെന്നും ഉമ തോമസ് മീഡിയവണിനോട് പറഞ്ഞു

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിന് അഞ്ചു ദിനങ്ങൾ മാത്രമേ ബാക്കിയുള്ളു. പോളിങ് ബൂത്തിലെത്താൻ ആറ് ദിനമുണ്ടെങ്കിലും പരസ്യപ്രചാരണത്തിന് നാല് ദിവസമേ ബാക്കിയെുള്ളൂ. തളരാതെ ഓടുകയാണ് മുന്നണി നേതാക്കളും അണികളും. മണ്ഡലത്തിന്റെ മിക്ക ദിക്കുകളിലും ഇതിനകം നേതാക്കളും സ്ഥാനാർഥികളും എത്തിക്കഴിഞ്ഞു. എങ്കിലും കണ്ടവരെ വീണ്ടും കണ്ടും കടകളിൽ വീണ്ടും കയറിയും പ്രചാരണരംഗം സജീവമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽഡിഎഫ് ക്യാമ്പിന്റെ സ്റ്റാർ ക്യാമ്പൈനർ ഇന്ന് കടവന്ത്രയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയും പൊതുയോഗവും നടക്കുന്നത്. മന്ത്രിമാർ വീടുകയറുന്നതും തുടരുകയാണ്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ കതൃക്കടവിൽ നിന്നാണ് പ്രചാരണം തുടങ്ങുക..

യുഡിഎഫും പ്രചാരണത്തിൽ അതിവേഗം മുന്നേറുന്നുണ്ട്. ഏഴ് മണിക്ക് കലൂർ സ്റ്റേഡിയം പരിസരത്ത് നിന്ന് ഉമ പര്യടനം തുടങ്ങും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കം നിരവധി നേതാക്കൾ ഇന്ന് മണ്ഡലത്തിലുണ്ട്. ചിറ്റേത്തുകരയിൽ നിന്നാണ് ഇന്ന് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ന്റെ പ്രചാരണം തുടങ്ങുക.

TAGS :

Next Story