തട്ടത്തിന്റെ വിഷയത്തിൽ ഒച്ചപ്പാടുകൾ അല്ലാതെ നടപടിയൊന്നും ഉണ്ടാകുന്നില്ല: ഉമർ ഫൈസി മുക്കം
സ്കൂളിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം നിരോധിച്ചതിൽ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ സമസ്ത. തട്ടം വിവാദത്തിൽ ഒച്ചപ്പാടുകൾ അല്ലാതെ നടപടിയൊന്നും ഉണ്ടാകുന്നില്ല. സ്കൂളിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയിൽനിന്നുണ്ടായത് നല്ല പ്രതികരണം. തട്ടം ഇടാൻ താല്പര്യം ഉള്ളവർക്ക് ഇടാൻ അവസരം ഉണ്ടാകണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ശിവൻകുട്ടി ഈ വിഷയത്തിൽ നന്നായി പ്രതികരിച്ചിട്ടുണ്ടെന്നും ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ലെങ്കിലും നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമർ ഫൈസി പറഞ്ഞു. നടപടി ഉണ്ടാവണം എന്നുള്ളത് വർഗീയമായ കാഴ്ചപാട് അല്ലെന്നും അത് രാജ്യത്തിൽ നമ്മുക്ക് അനുവദിക്കപ്പെട്ട നിയമത്തിന്റെ ഭാഗമായി നടക്കണമെന്നും ഉമർ ഫൈസി പറഞ്ഞു. 'തട്ടത്തിൻ മറയത്തെ വർഗീയതയും ഭരണഘടനയും' എന്ന പേരിൽ സമസ്തയുടെ പോഷക സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ സംഘടിപ്പിച്ച ടേബിൾ ടോക്കിലാണ് ഉമർ ഫൈസിയുടെ പ്രതികരണം.
പരോക്ഷമായി വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കുകയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഒപ്പം തന്നെ സ്കൂളിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും ഉമർ ഫൈസി ചൂണ്ടികാണിക്കുന്നു. ഈ വിഷയത്തിൽ ഇടപെട്ട രാഷ്ട്രീയക്കാർക്ക് പല തന്ത്രങ്ങൾ ഉണ്ടാവാമെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.
Adjust Story Font
16

