Quantcast

വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകി; തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും ക്രമക്കേട്

സംഭവത്തിൽ മറ്റു ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2022-07-04 13:07:21.0

Published:

4 July 2022 1:04 PM GMT

വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകി; തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും ക്രമക്കേട്
X

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും കെട്ടിട നമ്പർ ക്രമക്കേട്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ക്രമക്കേടിനെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ട്. നഗരസഭ നൽകിയ പരാതിയിൽ കേസ് എടുക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ എസ്. ആര്യ രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ മാസം ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ തന്നെ മുൻകയ്യെടുത്ത് വിഷയം അന്വേഷിക്കാൻ തീരുമാനിച്ചത്. നഗരസഭാ സെക്രട്ടറിയുടെയും മേയറുടെയും നേതൃത്വത്തിൽ വിഷദമായ അന്വേഷണം നഗരസഭയ്ക്കുള്ളിൽ നടന്നു. ഈ അന്വേഷണത്തിലാണ് രണ്ട് കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതിൽ ക്രമക്കേട് ഉള്ളതായി കണ്ടെത്തിയത്.

കേശവദാസപുരം സ്വദേശിയായ അജയഘോഷ് എന്നയാളുടെ രണ്ട് കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡാറ്റാ ഓപ്പറേറ്റർമാരായ രണ്ട് താൽക്കാലിക ജീവനക്കാരെയാണ് തൽസ്ഥാനത്ത് നിന്നും നീക്കിയത്. നഗരസഭ നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തുന്നതിന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ചോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചേക്കും. ഇവരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഇപ്പോൾ പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ മറ്റു ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

TAGS :

Next Story