ഏകീകൃതകുർബാന വിവാദം: വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി ഫാദർ അഗസ്റ്റിൻ വട്ടോളി
ഇന്ന് രാവിലെ കുർബാനയ്ക്കിടെയായിരുന്നു പിന്മാറുന്നതായി പ്രഖ്യാപനം നടത്തിയത്

അങ്കമാലി: ഏകീകൃതകുർബാന നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി എറണാകുളം അങ്കമാലി അതിരൂപതയയിലെ വൈദികൻ. എറണാകുളം കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയിലെ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് പിന്മാറിയത്. ഇന്ന് രാവിലെ കുർബാനയ്ക്കിടെയായിരുന്നു പിന്മാറുന്നതായി പ്രഖ്യാപനം നടത്തിയത്.
'എറണാകുളം രൂപതയിലെ 99 ശതമാനം ജനങ്ങൾക്കും അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ആവശ്യമില്ലാത്ത ഒന്നാണ് അടിച്ചേൽപ്പിക്കുന്നത്.ഞാനീ കുർബാന ചൊല്ലില്ല.അതിന്റെ പേരിൽ ഇടവകയിൽ ഭിന്നിപ്പുണ്ടാക്കാൻ സമ്മതിക്കില്ല'..ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. രാജിക്കത്ത് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് നല്‍കിയിട്ടുണ്ടെന്നും തീരുമാനം അവരാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

