Quantcast

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ

എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരും

MediaOne Logo

Web Desk

  • Updated:

    2021-11-28 02:08:33.0

Published:

28 Nov 2021 12:35 AM GMT

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ
X

സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വരും. സഭാ ആസ്ഥാനത്ത് കർദിനാൾ മാർജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കും. എന്നാൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരും. മെത്രാപൊലീത്ത ആന്റണി കരിയിൽ വിശ്വാസികളുടെ പ്രതിഷേധം വത്തിക്കാനെ അറിയിച്ചതോടെയാണ് ജനാഭിമുഖ കുർബാന തുടരാൻ അനുമതി ലഭിച്ചത്.

സഭയിൽ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും അർപ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുർബാനയിലെ പല പ്രാർഥനകളിലും കാലോചിത പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നത്. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്കാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുക.

ജനാഭിമുഖ കുർബാനയുമായി മുന്നോട്ടുപോകുമെന്ന ശക്തമായ നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെയാണ് പ്രതിഷേധം മുന്നിൽ കണ്ട് സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിൽ നിന്ന് കർദിനാൾ പിന്മാറിയത്. പാലക്കാട്, തൃശൂർ, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഏകീകൃത കുർബാനക്രമം എറണാകുളം -അങ്കമാലി അതിരൂപതയിൽ നടപ്പാക്കില്ലെന്ന് അറിയിച്ചത്. ഫരീദാബാദ് രൂപതയും ജനാഭിമുഖ കുർബാന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story