Quantcast

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കൂവിവിളിയും കല്ലേറും പ്രകോപനത്തിന് കാരണമെന്ന് പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കി

MediaOne Logo

Web Desk

  • Updated:

    2026-10-01 06:17:57

Published:

1 Oct 2026 11:10 AM IST

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കൂവിവിളിയും കല്ലേറും പ്രകോപനത്തിന് കാരണമെന്ന് പൊലീസ്
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷത്തിന് കൂവിവിളിയും കല്ലേറുമാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ്. എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം കൂവിവിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും പൊലീസ് പറയുന്നു. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

യൂത്ത് കോൺഗ്രസ് സമരം തുടങ്ങാൻ തെരഞ്ഞെടുത്ത സ്ഥലവും ശരിയായിരുന്നില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് സമരം ആരംഭിക്കാൻ പാടില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഹോസ്റ്റൽ പരിസരത്ത് നിന്ന് സമരം ആരംഭിച്ചതും സംഘർഷത്തിന് പ്രകോപനമായെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story