ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം; തീപിടിച്ച കപ്പലിലെ ജീവനക്കാരന്റേതെന്ന് സംശയം
അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിന് സമീപമാണ് മൃതദേഹം അടിഞ്ഞത്

ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരൻ ആണോ എന്നാണ് സംശയം.
പുതുവൈപ്പിനിൽ നിന്ന് കാണാതായ യമൻ വിദ്യാർഥികളിൽ ഒരാളുടേത് ആണോ എന്നും പരിശോധിക്കുന്നുണ്ട്. അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. പൊലീസ് പരിശോധന ആരംഭിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

